എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ:
മുസ്‌ലിംലീഗ് പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ പുതുപ്പാടിയിൽ ഇന്ന് തുടക്കം.
അടിവാരം:
മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ ഇന്ന് രാവിലെ കെ.എം.സി.സി. പ്രവർത്തകൻ കെ.വി. സലീമിൽ നിന്നും ഏറ്റു വാങ്ങി ജില്ലാ സെക്രട്ടറി വി. കെ. ഹുസൈൻ കുട്ടി അടിവാരം ആറാം വാർഡിൽ ഉദ്ഘാടനം ചെയ്തു. ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ എന്ന പ്രമേയത്തിലാണ് കാമ്പയിന നടക്കുന്നത്. ചടങ്ങിൽ കെ. മജീദ് ഹാജി (മഹല്ല് പ്രസിഡന്റ്),കെ.സി. ഹംസ (വാർഡ് ലീഗ് സെക്രട്ടറി), കെ.എം. അബ്ദുറഹ്‌മൻ, വളപ്പിൽ ഷമീർ, പി.കെ. ലത്തീഫ് എന്നിവർ പങ്കെടുത്തു.
