മാർച്ചും - ധർണ്ണയും നടത്തി
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കേരള വ്യാപകമായി ഡീസൽ, പെട്രോൾ, പാചക വാതക വിലക്കയറ്റത്തിനെതിരെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക്നടത്തുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സമതി പെരുവയൽ മേഖലയിൽ പൂവ്വാട്ടു പറമ്പ് പോസ്റ്റോഫീസിന് മുൻ മ്പിൽനടത്തി.
ധർണ്ണ വ്യാപാരി വ്യവസായി സമിതി കോഴിക്കോട്ജില്ലാ കമ്മറ്റി അംഗം വി.കെ.ജയൻ ഉദ്ഘാടനം ചെയ്തു.
ടി.പി. വിജയകുമാർ അദ്ധ്യക്ഷം വഹിച്ചു.
സമിതിജില്ലാ കമ്മറ്റി അംഗം മുരളീധരൻ മംഗോളി, ടി.പി. അപ്പുട്ടി,കെ.പി. റഷീദ്, തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
മേഖല ജോ.സെക്രട്ടറി ഹമിദ് കരിമ്പാല സ്വാഗതവും, ഗോപാലൻ പി.പി നന്ദിയും പറഞ്ഞു.
