Peruvayal News

Peruvayal News

വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്ന പ്രദേശവാസികളെ വിശ്വാസത്തിലെടുക്കണം: മലബാർ ഡവലപ്മെന്റ് ഫോറം

വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്ന പ്രദേശവാസികളെ വിശ്വാസത്തിലെടുക്കണം: 
മലബാർ ഡവലപ്മെന്റ് ഫോറം

കാലാകാലങ്ങളായി വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുനൽകുകയും, ശേഷിച്ച ഭൂമിയിൽ പതിറ്റാണ്ടുകളായി സർവ്വ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു ജീവിച്ച പരിസരവാസികളെ മാതൃകാപരമായി നഷ്ടപരിഹാരം കൊടുത്ത് സംരക്ഷിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം നേതാക്കൾ സർക്കാരിനോടാവശ്യപ്പെട്ടു.

വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം, ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ജയജോസ് രാജ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദലി എന്നിവരുമായി  ഫോറം പ്രതിനിധികൾ  ചർച്ച നടത്തി. 

എംഡിഎഫ് നേതാക്കൾ 
വിമാനത്താവള വികസന ഭൂമി  ഏറ്റെടുക്കൽ ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാനുമായും, എംപിമാരായ എംകെ രാഘവൻ, അബ്ദുസമദ് സമദാനി,ടിവി ഇബ്രാഹിം എം എൽ എ  എന്നിവരുമായി ബന്ധപ്പെട്ട് ഭൂ ഉടമകളുടെ നിലവിലെ പ്രശ്നങ്ങൾ  പങ്കുവച്ചു. പരിസരവാസികളുടെ 
ആശങ്കകൾ പരിഹരിച്ചുവേണം ഭൂമി ഏറ്റെടുക്കൽ എന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനങ്ങൾ അയച്ചു. 

എംഡിഎഫ് ജന.സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാൻ നേതൃത്വം നൽകിയ ചർച്ചയിൽ ട്രഷറർ സന്തോഷ് വലിയപറമ്പത്ത്, സെക്രട്ടറി പ്രഥ്വിരാജ് നാറാത്ത്, കൊണ്ടോട്ടി ചാപ്റ്റർ പ്രസിഡന്റ് ഉമ്മർ കോയ എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live