Peruvayal News

Peruvayal News

പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകർ സജീവമാകണം: എം.കെ.രാഘവൻ എംപി

പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകർ സജീവമാകണം: എം.കെ.രാഘവൻ എംപി.  സദയം ചാരിറ്റബിൾ ട്രസ്റ്റ് - ബോചെ അവാർഡ് സമർപ്പണവും ഉദ്ഘാ നവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോഴിക്കോട് :
 പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകർ കൂടുതൽ ഇടപെടണമെന്ന് എം.കെ. രാഘവൻ എം.പി.
സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകർക്കുള്ള രണ്ടാമത്
സദയം ചാരിറ്റബിൾ ട്രസ്റ്റ് - ബോചെ അവാർഡ് സമർപ്പണവും ഉദ്ഘാ നവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗാതുരയായ സ്വന്തം അമ്മയെപ്പോലും പരിചരിക്കാതിരിക്കുന്ന സമൂഹം പെരുകുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
കാൽ ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് മലപ്പുറം സ്വദേശി ടി.പി. റോസി നക്കാണ്.
വ്യക്തിയെ അടയാളപ്പെടുത്തുന്നത് കരുണയുള്ള മനസാണെന്നും
സമൂഹത്തിൽ മനുഷ്യത്വമില്ലാതാകുന്ന  കാലമാണിതെന്നും സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 25 ജീവകാരുണ്യ പ്രവർത്തകരയാണ് അനുമോദിച്ചത്.കല്ലായ് റോഡിലെ ഹോട്ടൽ കിംഗ് ഫോർട്ടിൽ നടന്ന ചടങ്ങിൽ  ട്രസ്റ്റ് ചെയ ർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഡോ. ബോബി ചെമ്മണൂർ വിശിഷ്ടാതിഥിയായിരുന്നു. കെയുഡബ്ല്യൂജെ മുൻ സംസ്ഥാന അധ്യക്ഷൻ കമാൽ വരദൂർ, പസഫിക് സ്റ്റോർ ഉടമ മധുകർ ഗോറെ, കുന്ദമംഗലം വികസന സമിതി അധ്യക്ഷൻ കെ.പി. വസന്തരാജ്, യോഗാചാര്യൻ പി.വി.ഷേഗീഷ് , മുൻ അവാർഡ് ജേതാവ് സുനിൽ മുതുവന, രവീന്ദ്രൻ കുന്നമംഗലം, എം. പ്രമീള നായർ , റോസിന ടി.പി, സർവ്വദമനൻ കുന്ദമംഗലം, എം.കെ. ഉദയകുമാർ,വി.പി. സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സുനിൽ നാഗമ്പാറയുടെ ഏകാംഗ നാടകവും അരങ്ങേറി.
Don't Miss
© all rights reserved and made with by pkv24live