രക്ത ഘടകങ്ങൾ തരം തിരിക്കാനുള്ള സൗകര്യം വടകര ജില്ലാ ഗവഃ ആശുപത്രി ബ്ലഡ് ബാങ്കിൽ ഏർപ്പെടുത്തുക
വടകര: രക്തത്തിൽ പ്ലാസ്മ, ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്ലെറ്റുകള്‍ തുടങ്ങിയ പല ഘടകങ്ങള്‍ ഉണ്ട്. രോഗികള്‍ക്ക് ഏത് തരം രക്ത ഘടകങ്ങളാണ് ആവശ്യം അത് തരം തിരിച്ച് രോഗികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ ഒരു സൗകര്യം നമ്മുടെ വടകര ജില്ലാ ഗവഃ ആശുപത്രിയില്‍ ഇല്ല. വടകരയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ മാത്രമേ ഇതിനുള്ള സൗകര്യം ഉള്ളു. അല്ലങ്കില്‍ തലശ്ശേരി താലൂക്ക് ഗവഃ ആശുപത്രിയില്‍ പോകണം. വടകര ഗവഃ ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യം കാണുന്നില്ല. അത് കൊണ്ട് തന്നെ പാവപ്പെട്ട രോഗികൾ സ്വകാര്യ ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വരികയും വലിയൊരു സംഖ്യ കൊടുക്കേണ്ടി വരുന്നൊരു അവസ്ഥയും ഉണ്ടാവുന്നുണ്ട്. അതിനൊരു പരിഹാരമായി പെട്ടന്ന് തന്നെ അതിനുള്ള സൗകര്യം കൂടി ഗവഃ ഹോസ്പിറ്റലിൽ ഏർപെടുത്തേണ്ടതാണ്. അതിന് വേണ്ട മിഷ്നറി സാധനങ്ങളൊക്കെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടും എന്ത് കൊണ്ടാണ് അതിന്റെ പ്രവർത്തനം തുടങ്ങാത്തത് എന്നാണ് അറിയാത്തത്. വടകര MLA കെ കെ രമയുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തുകയും 10.10.2022 ന് MLA യുടെ നേതൃത്വത്തില്‍ നടന്ന വികസന യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ തരം തിരിക്കുന്ന യന്ത്രം ജില്ലാ ഗവഃ ആശുപത്രിയില്‍ ഉണ്ട് എന്നും എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാവുന്ന കാര്യങ്ങളിൽ അലംഭാവം കാണിച്ച് രോഗികളെ ബുദ്ധിമുട്ടിക്കാതെ പെട്ടന്ന് തന്നെ ഈ സൗകര്യം പ്രവർത്തന യോഗ്യമാകണ മെന്ന് അഭ്യർത്ഥിക്കുന്നു...
𝐌𝐮𝐧𝐞𝐞𝐫 𝐒𝐞𝐯𝐚𝐧𝐚 𝐕𝐚𝐭𝐚𝐤𝐚𝐫𝐚
പൊതുപ്രവര്‍ത്തകൻ
