ജേഴ്സി പ്രകാശനവും സംഗീത നിശയും നടത്തി.
മാവൂർ:
കെ.എം.ജി ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഈ സീസണിൽ ധരിക്കേണ്ട താരങ്ങളുടെ ജേഴ്സിയുടെ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം വിജയൻ നിർവ്വഹിച്ചു. എസ്.എഫ്.എ.സംസ്ഥാന പ്രസിഡണ്ട് കെ.എം.ലെനിൻ ഏറ്റുവാങ്ങി.മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത് പരിപാടി ഉൽഘാടനം ചെയ്തു.എ.പി.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഉപഹാരങ്ങൾ കെ.എം.ജി ടീം ഓണർ ഹിഫ്സു റഹ്മാൻ വിതരണം ചെയ്തു. എസ്.എഫ്.എ.സംസ്ഥാന സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ, മലപ്പുറം ജില്ലാ പ്രസിഡണ്ട് യാഷിഖ് മഞ്ചേരി, സംസ്ഥാന ഭാരവാഹികളായ അഡ്വ.ഷമീം പക്സാൻ, റഷീദ് അമ്പലവയൽ, എസ്.എഫ്.എ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.എം നൗഷാദ് സ്വാഗതവും സെക്രട്ടറി ടി.ജിനു നന്ദിയും പറഞ്ഞു. തുടർന്ന് ജോളി റോവേഴ്സ് വളാഞ്ചേരിയുടെ സംഗീത നിശയും നടന്നു.
