വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി പ്രകൃതി പഠന ക്യാമ്പ്.
പുതിയറ ബി ഇ എം യു പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കേരള വനംവന്യ ജീവി വകുപ്പുമായി സഹകരിച്ച് കാക്കവയൽ വനപർവ്വത്തിൽ സംഘടിപ്പിച്ച പ്രകൃതി പOന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ക്യാമ്പിൻ്റെ ഭാഗമായി വനപർവ്വത്തിലെ കാടും മലകളും പുഴകളും സന്ദർശിച്ചു.
ഉയരെയുള്ള കുന്നിന്റെ പച്ചപ്പും ദൃശ്യഭംഗിയും തണുപ്പും ആസ്വദിച്ച് കൊണ്ട് കാട് സന്ദർശനം നടത്തി. വിവിധ സസ്യങ്ങളെയും ജീവികളെയും കണ്ടും തൊട്ടുമുള്ള കാടറിവുകൾ കുട്ടികൾക്ക് വിസ്മയം പകരുന്നതായി.തലയ്ക്കു തൊട്ടു മുകളിലുള്ള മേഘപാളികളെ സാക്ഷി നിർത്തി മണ്ണും ജലവും വായുവും ഭൂമിക്ക് കനക കാന്തി പരത്തുന്ന കുന്നും കാടും സംരക്ഷിക്കുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. മൂന്ന് മിനിറ്റ് കാടിന്റെ മധ്യഭാഗത്ത് നിശബ്ദതയിൽ കണ്ണടച്ച് നിന്ന് ജീവജാലങ്ങളുടെയും മറ്റും ശബ്ദം ശ്രവിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി സുരേഷ് സർ ക്ലാസെടുത്തു.
