മുജാഹിദ് സമ്മേളനം മീഡിയ കൺവൻഷൻ നടത്തി.
കോഴിക്കോട്: 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബർ അവസാനവാരം നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ജില്ല-മണ്ഡലം-ശാഖതലങ്ങളിൽ സജീവമാക്കാൻ കോഴിക്കോട് സൗത്ത് ജില്ല മീഡിയ കൺവൻഷൻ തീരുമാനിച്ചു. ജില്ല ചെയർമാൻ ഇ.വി മുസ്തഫ അധ്യക്ഷനായിരുന്നു. വളപ്പിൽ അബ്ദുസ്സലാം, യാസർ അറഫാത്ത്, മുജീബ് പൊറ്റമ്മൽ, അസ്‌ലം എം.ജി നഗർ എന്നിവർ സംസാരിച്ചു.
