സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ ആർ.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ അനുശോചിച്ചു.
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ വിയോഗത്തോടെ ആത്മാർത്ഥത കൈമുതലാക്കിയ വ്യക്തിത്വത്തെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമായതെന്ന് അനു ചാക്കോ പറഞ്ഞു. പാച്ചേനിയുടെ അകാല വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിൻ്റെയും കോൺഗ്രസ് പ്രവർത്തകരുടെയും ദുഃഖത്തിൽ ആർ.ജെ.ഡിയും പങ്ക് ചേരുന്നതായി ദേശീയ സെക്രട്ടറി അനു ചാക്കോ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
