ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ്സ് നടത്തി
രാമനാട്ടുകര :
സമന്വയം റെസിഡന്റ്‌സ് അസോസിയേഷൻ ലഹരി മരുന്നിനെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പുതുതായി രൂപീകരിച്ച വനിതാവിങ്ങിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ പത്ര പ്രവർത്തകൻ അൽത്താഫ് പമ്മന മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡണ്ട് ബാബു പട്ടത്താനം, സെക്രട്ടറി ഗോപിനാഥൻ, യൂത്ത് വിങ് പ്രസിഡന്റ് ധന്യ ഷൈജു, റെയ്സ് സെക്രട്ടറി സി. കെ രവീന്ദ്രനാഥ്, സച്ചിദാനന്ദൻ എള്ളാത്ത് എന്നിവർ സംസാരിച്ചു.
