പെരുമണ്ണ മൃഗാശുപത്രി പി.ടി.എ റഹീം എം.എല്‍.എ
ഉദ്ഘാടനം ചെയ്തു
പെരുമണ്ണ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി ക്ഷീരകര്‍ഷകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വെള്ളായിക്കോട് കാര്‍ഷിക വിപണന കേന്ദ്രത്തിന്‍റെ താഴെ നിലയില്‍ സംവിധാനിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.
വര്‍ഷങ്ങളായി പെരുമണ്ണ ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തില്‍ അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന മൃഗാശുപത്രിയാണ് ഇപ്പോള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുള്ളത്. ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെ നിത്യേന നിരവധിപേര്‍ ബന്ധപ്പെടുന്ന മൃഗാശുപത്രി പുതിയ കെട്ടിടത്തില്‍ മികച്ച സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, മൃഗസംരക്ഷണ വകുപ്പ് പ്രോജ്ക്ട് ഡയറക്ടര്‍ സി രാജീവ്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, ബ്ലോക്ക് മെമ്പര്‍ ശ്യാമള പറശ്ശേരി, വി.പി രവീന്ദ്രന്‍, എം.എ പ്രഭാകരന്‍, വി.പി അസ്സൈനാര്‍, പി ഹരിദാസന്‍, ഐ കുഞ്ഞുമുഹമ്മദ്, കരിയാട്ട് ശ്രീനിവാസന്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.ആര്‍ രാധിക സ്വാഗതവും വെറ്റിനറി സര്‍ജ്ജന്‍ ഡോ. വി സ്മിതമോള്‍ നന്ദിയും പറഞ്ഞു.
