Peruvayal News

Peruvayal News

ഫാഷൻ ഡിസൈനിങ് പരിശീലനത്തിന് തുടക്കം

ഫാഷൻ ഡിസൈനിങ് പരിശീലനത്തിന് തുടക്കം
മാവൂർ: 
വെസ്റ്റ് ഹിൽ ഗവ. പോളിടെക്നിക്കും മാവൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് വനിതകൾക്ക് നൽകുന്ന ഫാഷൻ ഡിസൈനിങ് പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ​​രഞ്ജിത് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, പോളിടെക്നിക് സൂപ്രണ്ട് ബാബുരാജ്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുകുഞ്ഞൻ, ശുഭ ശൈലേന്ദ്രൻ, ​അംഗങ്ങളായ എം.പി. അബ്ദുൽ കരീം, എ.പി. മോഹൻദാസ്, ഗീതാമണി, കെ. ഉണ്ണികൃഷ്ണൻ, ഫാത്തിമ ഉണിക്കൂർ, ശ്രീജ ആറ്റാ​ഞ്ചേരി മീത്തൽ, ഗീത കാവിൽപുറായിൽ, രജിത, എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ​അംഗം പി. ഉമ്മർ മാസ്റ്റർ സ്വാഗതവും ലൗലി ടീച്ചർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live