കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മാവൂർ യൂനിറ്റ് കുടുംബസംഗമം
മാവൂർ:
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) മാവൂർ യൂനിറ്റ് കുടുംബ സംഗമം കൂളിമാട് താഴെ പി.എച്ച്.ഇ.ഡി റൗളത്തുൽ ഉലൂം മദ്റസ ഹാളിൽ ജില്ല പ്രസിഡൻറ് എം.പി. അസയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം. രാഘവൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി വീരാൻകുട്ടി വളപ്പൻ, ഇ.എൻ. ദേവദാസ്, ജില്ല കൗൺസിലർ അസ്സൻ വായോളി, എം. മാധവൻ മാസ്റ്റർ, യൂനിറ്റ് വൈസ് പ്രസിഡൻറ് എം. ഇസ്മായിൽ മാസ്റ്റർ, എൻ.എം. ഹുസൈൻ, മാവൂർ വിജയൻ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുല്ല മാനൊടുകയിൽ സ്വാഗതവും യൂനിറ്റ് ട്രഷറർ എൻ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രസിഡൻറ് കെ.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. അബ്ദു ചാലിൽ മോട്ടിവേഷൻ ക്ലാസും ഹെൽത്ത് ഇൻസ്പെക്ടർ ഇ. അബ്ദുൽ റഷീദ് ആരോഗ്യ ബോധവത്കരണ ക്ലാസും എടുത്തു. പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. രോഗികളും അവശരുമായ ആളുകൾക്ക് മാസംതോറും 500 രൂപ നൽകുന്ന ‘കൈത്താങ്ങ്’ പദ്ധതിയിൽ മൂന്ന് പേർക്കുള്ള തുക വിതരണവും നടന്നു. ഇതോടെ കൈത്താങ്ങ് പദ്ധതിയിൽ തുക നൽകുന്നവരുടെ എണ്ണം അഞ്ചായി.
