മടവൂരിന്റെഅഭിമാനമായി ഷാദിയ നസ്റിൻ
മുട്ടാഞ്ചേരി.
റഗ്ബി മത്സരങ്ങളിൽ ദേശീയ സംസ്ഥാന ടീമുകളിലെ മിന്നും താരം ഷാദിയ നസ് റിൻ മടവൂരിന്റെ അഭിമാനമായിരിക്കുകയാണ് ,
റഗ്ബി മത്സരങ്ങളിൽ ദേശീയ സംസ്ഥാന ടീമിന്റെ പ്രധാന താരമാണ് ഷാദിയ .
റഗ്ബി മത്സരങ്ങൾക്ക് പുറമെ മാലിദ്വീപിൽ വെച്ച് നടന്ന ഡ്യൂബോളിൽ ചാമ്പ്യന്മായ ഇന്ത്യൻ ടീം അംഗവുമായിരുന്നു.
സൈക്കിൾ പോളോ മത്സരത്തിൽ കേരളത്തിന് വേണ്ടി സിൽവർ നേടിയ ടീം അംഗവും,
ഇതിന് പുറമെ സംസ്ഥാനത്തിന് വേണ്ടി സൈക്ലിംഗ് ബെയ്സ്ബോൾ ടീമുകളിലെയും നിർണ്ണായക താരമായി ഷാദിയ മാറി.
ഫാറൂഖ് കോളേജ് ബി എസ് സി സൈക്കോളജി ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഷാദിയ .
ഹസനിയ മുട്ടാഞ്ചേരിയിൽ എൽ പി യു പി വിദ്യാഭ്യാസ കാലം തൊട്ട് കായികരംഗത്ത് ഷാദിയക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ പിന്തുണയും മുന്നോട്ട് ഉള്ള പ്രയാണത്തിന് ഊർജ്ജമായി, ചക്കാലക്കൽ സ്പോർട്സ് അക്കാദമിയിൽ പരിശീലനം സജീവമായതോടെ വിവിധ കായിക മത്സരങ്ങളിൽ ജില്ല സംസ്ഥാന ദേശീ ടീമുകളിലെ സ്ഥിരസാനിധ്യമായി ഷാദിയ മാറി.
മടവൂർ മുട്ടാഞ്ചേരി കീഴ്പറമ്പിൽ എ ആർ റസാഖിന്റെയും സാഹിറയുടെയും രണ്ടാമത്തെ മകളാണ് ഷാ ദിയ നസ്റിൻ,
നിഹാല നസ്റിൻ, റിൻഷിൻ എന്നിവർ സഹോദരങ്ങളാണ്.
