കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ പാട്ടുകൂട്ടത്തിൻ്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണ പരിപാടി വായനശാലയിൽ വെച്ച് നടന്നു. അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനവും മലയാള അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഋത്വിക് .ടി.പി നിർവ്വഹിച്ചു. പാട്ടുകൂട്ടം ചെയർമാൻ എം.പി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സി.ഷാജു സ്വാഗതവും, വായനശാല ഭരണസമിതി അംഗം ടി.കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.വയലാർ ചിട്ടപ്പെടുത്തിയ പാട്ടുകൾ 25. ഓളം പേർ വേദിയിൽ അവതരിപ്പിച്ചു.
