വിളംബര ഘോഷയാത്ര നടത്തി
പെരുമണ്ണ :
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ നവതി ആഘോഷത്തിന് തുടക്കം കുറിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും തുടങ്ങിയ റാലി കോട്ടായിത്താഴം വഴി പെരുമണ്ണയിൽ സമാപിച്ചു. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിർവഹിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടങ്ങിയ റാലിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. ലഹരിക്കെതിരെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നിശ്ചല ദൃശ്യം കാണികൾക്ക് കൗതുകമായി. സ്കൂൾ മാനേജർ ടി.എം ഷിറാസ് , പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉഷ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എ പ്രതീഷ്, മെമ്പർമാരായ കെ.കെ ഷമീർ,പി.ആരിസ്, പി.ടി.എ പ്രസിഡന്റ് അക്ബർ ചൗധരി, സ്കൂൾ പ്രധാനാധ്യാപിക പി.പി. ഷീജ,ദിനേശ് പെരുമണ്ണ, എൻ. ഷറീന, ടി.ബിജീഷ്, കെ.ടി മുഹമ്മദ് അനീസ്, കെ.വി സന്ധ്യ, എ.പി അബ്ന, കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
