മാവൂരിൽ സ്പെഷൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.
മാവൂരിൽ സ്പെഷൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.
മാവൂർ:
കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ സ്പെഷ്യൽ കെയർ സെൻ്റർ ആരംഭിച്ചു. മാവൂർ ബി.ആർ.സി യിലാണ് മാവൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്പെഷ്യൽ കെയർ സെൻ്റർ ആരംഭിച്ചത്.സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലുള്ള പദ്ധതി കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ പരിപോഷപ്പിക്കുകയും അവർക്ക് ആവശ്യമായ പിന്തുണ സംവിധാനം ഒരുക്കാനും ലക്ഷ്യമിട്ടുള്ളതാണ്..
വ്യക്തിഗത പഠന പിന്തുണയും ആവശ്യമായ തെറാപ്പികളും വിദഗ്ദരുടെ നേതൃത്വത്തിൽ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.
പഞ്ചായത്തിൻ്റെ ചാർജ് ഉള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ ആണ് സെൻ്റർ പ്രവർത്തിക്കുക.
എസ്.എസ്.കെ കോഴിക്കോട് ജില്ല പ്രോഗ്രാം ഓഫീസർ ഡോ എ.കെ അനിൽ കുമാർ സ്പെഷൽ കെയർ സെന്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മാവൂർ ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഷീബ വി.ടി അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ റിസോഴ്സ് കോ -ഓഡിനേറ്റർമാരായ മൻസൂർ എസ്. അബ്ദുള്ള പുളിക്കൽ എന്നിവർ ആശംസകൾ പറഞ്ഞു.
ബി.ആർ.സി ട്രെയിനർ ജോസഫ് തോമസ് സ്വാഗതവും
ബി ആർ സി സ്പെഷ്യൽ എഡ്യുക്കേറ്റർ റൈഹാനത്ത് വി നന്ദിയും പറഞ്ഞു. തുടർന്നുള്ള സെക്ഷനിൽ
പ്രോഗ്രാം ഓഫീസർ രക്ഷിതകളുമായി സംവദിച്ചു.
