ആസാദീ കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി മാവൂരിൽ
ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ നടത്തി.
ആസാദീ കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി മാവൂരിൽ
ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ നടത്തി.
ആസാദീ കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി
മാവൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെയും നെഹ്റു യുവകേന്ദ്ര യുടെയും സംയുക്താഭിമുഖ്യത്തിൽ മാവൂരിൽ
ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ നടത്തി.
യുവജന കാര്യ കായികമന്ത്രാലയം
ആഗസ്റ്റ് 13 മുതൽ ഒക്ടോബർ 2 വരെ
നടത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷ
പരിപാടികളുടെ ഭാഗമായുള്ളതാണ് യുവാക്കൾക്കായുള്ള കൂട്ടയോട്ടം.
. യുവാക്കളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെ
കുറിച്ചുള്ള അവബോധം വളർത്തുകയാണ് ലക്ഷ്യം.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ ഫ്രീഡം റൺ ഫ്ലാഗ് ഓഫ് നടത്തി ഉദ്ഘാടനം ചെയ്തു.
എൻ വൈ കെ കുന്നമംഗലം ബ്ലോക്ക് നാഷണൽ യൂത്ത് വളണ്ടിയർ ശരത് പന്നിക്കോട് മുഖ്യാതിഥിയായി പങ്കെടുത്തു.
ഫെയ്മസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദാലി എം പി അധ്യക്ഷത വഹിച്ചു. മാവൂർ ടൗൺ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി അബ്ദുൽ റഹീം പൂളക്കോട് , ഫെയ്മസ് ക്ലബ് വൈസ് പ്രസിഡണ്ട് അഷ്റഫ് സി കെ എന്നിവർ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി വിഷ്ണു നൊട്ടിവീട്ടിൽ സ്വാഗതവും ജോ: സെക്രട്ടറി റാദിൻ കണ്ണാറ നന്ദിയും പറഞ്ഞു.
