മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ പരിസരം ശുചീകരിച്ചു
മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ പരിസരം ശുചീകരിച്ചു
പെരുവയൽ:
പെരുവയൽ ടൗൺ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ പെരുവയൽ അങ്ങാടിയിലെ ചവറുകൾ മാറ്റുകയും പരിസരം ശുചീകരിക്കുകയും ചെയ്തു.മഴ പെയ്താൽ റോഡ് സൈഡിൽ വെള്ളം കെട്ടി നിൽക്കുന്നത് നിത്യ സംഭവമാണ്.
വഴിയാത്രകാർക്കും മറ്റും വഴി നടക്കുന്നതിനു വരെ ഇവിടെ തടസം നേരിട്ടിരുന്നു. വിർത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ മണ്ണിട്ട് നികത്തി.
പെരുവയൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലിഗ് വൈറ്റ്ഗാർഡ് ക്യാപ്റ്റൻ
സൈഫുദ്ധീൻ പെരുവയൽ, ടൗൺ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷെമിർ പെരുവയൽ, സൈതലവി, ഷെക്കിർ പി കെ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി
