വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമണ്ണ പഞ്ചായത്ത് വായനശാലക്ക് പുസ്തകങ്ങൾ കൈമാറി
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമണ്ണ പഞ്ചായത്ത് വായനശാലക്ക് പുസ്തകങ്ങൾ കൈമാറി
പെരുമണ്ണ:
2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമണ്ണ പഞ്ചായത്ത് വായനശാലക്ക് പുസ്തകങ്ങൾ കൈമാറി.ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ , ദീപ കമ്പുറത്ത്, എം എ പ്രതീഷ്, വാർഡ് മെമ്പർ മാരായ വി.പി കബീർ, കെ.പി രാജൻ, ആമിനാ ബി ടീച്ചർ, ദീപക് ഇളമന സെക്രട്ടറി എൻ.ആർ. രാധിക, ശോഭന ടീച്ചർ, നിതിൻ കെ.എ എന്നിവർ പങ്കെടുത്തു
