സംഗമം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിലിനായി ടൈലറിങ് മെഷീൻ
സംഗമം മെമ്പർമാർക്ക് പൊന്നോണ സമ്മാനം
കുന്നമംഗലം :
സംഗമം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിലിനായി ടൈലറിങ് മെഷീൻ പദ്ധതിയുടെ ഉദ്ഘാടനം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു.
സംഗമം മെമ്പർ ലിജി ശശികുമാറിന് മെഷീൻ നൽകിയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. 26 കുടുംബങ്ങൾക്ക് ആണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ മെഷീൻ നൽകുന്നത്. സംഗമം വെൽഫെയർ സൊസൈറ്റി നടത്തി വരുന്ന ജനോപകാരപ്രദമായ പല പദ്ധതികളും മാതൃകാപരമാണെന്ന് ലിജി പുൽകുന്നുമ്മൽ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു.
പി.പി. നിസാർ, എം.എ. സുമയ്യ, എൻ. ദാനിഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പി.എം. ശരീഫുദ്ധീൻ, കെ.കെ. അബ്ദുൽ ഹമീദ്, പി.പി. സക്കീന തുടങ്ങിയവർ നേതൃത്വം നൽകി. സംഗമം സെക്രട്ടറി എൻ. ജാബിർ സ്വാഗതവും ട്രഷറർ എൻ. അലി നന്ദിയും പറഞ്ഞു.
