ലിംക ബുക്ക് ഓഫ് റെക്കോഡ് ജേതാക്കളെ അനുമോദിച്ചു.
ലിംക ബുക്ക് ഓഫ് റെക്കോഡ് ജേതാക്കളെ അനുമോദിച്ചു.
49 മണിക്കൂർ 34 മിനിറ്റ് കൊണ്ട് ഫോർവീലറിൽ ലഡാക്ക് - കന്യാകുമാരി യാത്ര പൂർത്തികരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കിയ യുവാക്കളെ അനുമോദിച്ചു. കോഴിക്കോട് ഫാറൂഖ് കോളെജ് സ്വദേശിയായ പി. ബിബിൻ കൃഷ്ണൻ, ആലപ്പുഴ സ്വദേശിയായ എ.എസ്. സമീർ, മലപ്പുറം ആക്കോട് സ്വദേശിയായ കെ.എൻ. നൗഫൽ എന്നിവരാണ് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് യാത്ര പൂർത്തിയാക്കിയത്. 3,512.1 കിലോമീറ്റർ ദൂരത്തിന് ശരാശരി 61 മണിക്കൂറാണ് സഞ്ചരിക്കാൻ ആവശ്യമായ സമയം.
ഫാറൂഖ് ഹൈസ്ക്കൂൾ എസ്.എസ്.എൽ.സി 2000 ബാച്ച് മെമ്മറിസിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ഫാറൂഖ് എസ്.ഐ ഇൻസമാം മുഖ്യാതിഥിയായിരുന്നു. മെമ്മറീസ് ഭാരവാഹികളായ എൻ.യു. ശ്രീലാൽ ശ്രീധർ, എം. ജഹാഷ് അലി, പി. മനു അരവിന്ദ്, ഫാറൂഖ് കോളെജ് ജാഗ്രത സമിതി കൺവീനർ അൽത്താഫ് പമ്മന എന്നിവർ പങ്കെടുത്തു.
