സുരക്ഷയൊരുക്കി
മേഖലാ ഗ്ലോബൽ കെ.എം.സി.സി
സുരക്ഷയൊരുക്കി
മേഖലാ ഗ്ലോബൽ കെ.എം.സി.സി
രാമനാട്ടുകര:
നഗരസഭ 16-ാം ഡിവിഷനിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പായി അപകട സാധ്യതയേറിയ വളവിൽ സുരക്ഷയൊരുക്കി കോൺവെക്സ് കണ്ണാടി സ്ഥാപിച്ച് രാമനാട്ടുകര മേഖല ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റി.കാൽനട യാത്രക്കാരും വാഹനമോടിക്കുന്നവരും ഈ വളവിൽ അപകട ഭീതിയിലായിരുന്നു സഞ്ചരിച്ചിരുന്നത്.പ്രസിഡണ്ട് ഹനീഫ പാണ്ടികശാല അധ്യക്ഷനായി.
ഡിവിഷൻ കൗൺസിലർ ബിന്ദു അറമുഖൻ ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ അബ്ദുൽ ലത്തീഫ് ,മുസ്ലീം ലീഗ് നേതാക്കളായ പാച്ചീരി സൈതലവി, പി.കെ അസീസ് , ഷിയാസ് അക്മ, ഉസ്മാൻ പാഞ്ചാള, കെ .പി ഹസ്സൻ,മനാഫ് കളരിക്കൽ, വി.പി അസ്‌കർ , അൻസബ് പാറോൽ , പി.കെ റഷീദ് , കൗൺസിലർമാരായ കെ.സലീം, സി.കെ ജുബൈരിയ്യ, സംസാരിച്ചു.ജനറൽ സെക്രട്ടറി പി അർഷക് സ്വാഗതവും സിദ്ധീഖ് വൈദ്യ രങ്ങാടി നന്ദിയും പറഞ്ഞു
