സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന് മുകളിലെ കടന്നൽകൂട് നീക്കം ചെയ്തു
സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന് മുകളിലെ കടന്നൽകൂട് നീക്കം ചെയ്തു
കോഴിക്കോട്:
മെഡിക്കൽ കോളജ് ആശുപത്രിയുടെ അനുബന്ധമായുള്ള സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന് മുകളിലെ കടന്നൽ കൂട് രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഒരു പോലെ ഭീഷണിയായിരുന്നു.പ്രസ്തുത കടന്നൽകൂട് ട്രാമ കെയർ പ്രവർത്തകർ അതിസാഹസികമായി നീക്കം ചെയ്തു,,, നേരത്തെ ഇതുപോലെ തൊട്ടടുത്തുള്ള പി.എം.എസ്.എസ്.വൈ
കെട്ടിടത്തിന് (കൊവിഡ് ആശുപത്രി ) മുകളിൽ രൂപപ്പെട്ട കടന്നൽ കൂട് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. കടന്നൽ കൂട് നശിപ്പിക്കുന്നതിന് ആശുപത്രി അധികൃതർ നിരവധി പേരെ സമീപിച്ചെങ്കിലും സാഹസികമായ ജോലി ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല.
മെഡിക്കൽ കോളജ് യൂണിറ്റ് ട്രോമ കെയർ വളണ്ടിയർമാരായ നാസർ മായനാട്, മഠത്തിൽ അബ്ദുൽ അസീസ്, സലിം കാരന്തൂർ.ഷിജു മണ്ണൂർ,പരീക്കുട്ടി ഒളവണ്ണ, മുഹമ്മദ് കോടമ്പുഴ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശ്രമഫലത്തിന്റെ ഭാഗമായാണ് നീക്കം ചെയ്തത്,,,,
