താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു.
താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു.
വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന HR 26 BZ 7599 നമ്പർ കാറും, കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KL 55 A3692 നമ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്നു പുലർച്ചെയായിരുന്നു അപകടം.
പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർ കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.