എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു
എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു
പാഴൂർ അൻസാറുൽ ഇസ്ലാം കോളേജ്,1994 -96 പ്രീഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എ ഐ സി മെമ്മറീസിന്റെ അംഗങ്ങളുടെ മക്കളിൽ നിന്നും..ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ... ഹസ്ന ടി പി, സുഹൈല ഉസൈൻ, ഷിബ സന, ദിയാന വി പി, ദാന വി പി, മുഹമ്മദ് ആഷിഖ്, ഫാത്തിമ സന, അൽഫായിസ്, ലെഫിൻ റഹ്മാൻ, അഫ്രീദി, ഫാത്തിമ ഹസ എന്നീ വിദ്യാർഥികളെ എ ഐ സി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
എ ഐ സി മെമ്മറീസ് പ്രതിനിധികൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം വിജയികളുടെ വീട്ടിലെത്തിയാണ്.. അവർക്ക് അനുമോദനം അർപ്പിച്ചത്.
എ ഐ സി എക്സിക്യൂട്ടീവ് അംഗങ്ങളായ കലാം മാസ്റ്റർ മുസ്താഖ് ടി പി, അഷ്റഫ് കുറ്റികുളം, നാസർ കുറ്റിക്കടവ്,റഫീഖ്, നൗഷാദ് കൽപള്ളി, സൽമാൻ,സലാം പനങ്ങോട്,സെക്കീന ഇബ്രാഹിം കുനിയിൽ, സാബിറ കട്ടാങ്ങൽ, ഉമൈബാനു ടീച്ചർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നല്കി
എ ഐ സി മെമ്മറീസ് കൂട്ടായ്മയിലെ പ്രവാസി അംഗങ്ങളായ മുജീബ് കെ സി,സലാം തറോൽ,റഹ്മാൻ കുറ്റിക്കടവ് തുടങ്ങിയവർ വീഡിയോ കോൺഫ്രൻസ് വഴി ചടങ്ങിൽ പങ്കാളികളായി...

