കുന്ദമംഗലം മണ്ഡലം കമ്മിറ്റി പുതുതായി തെരഞ്ഞടുക്കപ്പെട്ട പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികൾക്ക് ബേസിക് ലീഡർഷിപ് ട്രെനിങ് സംഘടിപ്പിച്ചു.
ബേസിക് ലീഡർഷിപ് ട്രെനിങ് സംഘടിപ്പിച്ചു.
എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പുതുതായി തെരഞ്ഞടുക്കപ്പെട്ട പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികൾക്ക് ബേസിക് ലീഡർഷിപ് ട്രെനിങ് സംഘടിപ്പിച്ചു. കുറ്റികാട്ടൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉൽഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് എം കെ ഫൈസി വീഡിയോ കോൺഫ്രൻസിഗിലൂടെ സദസ്സിനെ അഭിവാദ്യം ചെയ്തു.വിവിധ സെക്ഷനുകളിലായി ജില്ല സെക്രട്ടറി പി ടി അഹ്‌മദ്, ജില്ല ട്രെഷറർ അസീസ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗം ടിപി മുഹമ്മദ്, ഷാഫി കൊല്ലം എന്നിവർ ക്ലാസ്സെടുത്തു.എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഹുസൈൻ മണക്കടവ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ലത്തീഫ് ആണോറ സ്വാഗതവും പ്രോഗ്രാം ഡയറക്ടർ അഷറഫ് കുട്ടിമോൻ നന്ദിയും പറഞ്ഞു...
