കുടുംബ സംരക്ഷണ ബോധവൽക്കരണ കാമ്പയിൻ നടത്താൻ എൽ.എൻ.എസ് തീരുമാനം.
കുടുംബ സംരക്ഷണ ബോധവൽക്കരണ കാമ്പയിൻ നടത്താൻ എൽ.എൻ.എസ് തീരുമാനം.
ലെഹരി നിർമ്മാർജന സമിതി (എൽ.എൻ.എസ്സ്) കുന്ദമംഗലം മണ്ഡലം സംയുക്ത പ്രവർത്തക കൺവെൻഷൻ പുവ്വാട്ട് പറമ്പ് ലീഗ് ഹൗസിൽ നടന്നു. എൽ.എൻ.എസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് ടി.എം.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലംജനറൽ സെക്രട്ടറി റിട്ട: പോലീസ് സബ്ബ് ഇൻസ്പെക്ടർ സുബൈർ നെല്ലൂളി സ്വാഗതമാശംസിച്ചു. എൽ.എൻ.എസ്സ് സൗത്ത് ജില്ലാ പ്രസിഡണ്ട് എ. എം.എസ് അലവി യോഗം ഉൽഘാടനം ചെയ്തു. ചർച്ചാ ഉൽഘാടനം എൽ.എൻ.എസ്സ്. വനിതാ വിങ്ങ് ജില്ലാസെക്രട്ടറി ടി.കെ സീനത്ത് ഉൽഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെമദ്യവിൽപ്പന തടയുന്നതിന്റെ ഭാഗമായുള്ള ധർണ്ണകൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെയുള്ള എൽ.എൻ.സ്സ് ജില്ലാകമ്മറ്റിയുടെ വിവിധ സമര തീരുമാനങ്ങളും മണ്ഡലം പ്രവർത്തക കൺവെൻഷൻ സ്വാഗതം ചെയതു. എൽ.എൻ.എസ്സ് വനിതാ വിങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് എ.പി. സഫിയ, റിട്ട:പോലീസ് സബ്ബ് ഇൻസ്പെക്ടർ പനച്ചിങ്ങൽ അബ്ദുൽ റസാഖ്, എൽ.എൻ.എസ്സ് വനിതാ വിങ്ങ് മണ്ഡലം പ്രസിഡണ്ട് സി.കെ.ഷറഫുന്നീസ, എൽ.എൻ.എസ്സ് മണ്ഡലം ട്രഷറർ ടി.കെ.അബ്ദുള്ളക്കോയ, ടി.കെ. സൗദ കുന്ദമംഗലം, ജുമൈല ആനക്കുഴിക്കര , ഷമീന വെള്ളക്കാട്ട് . കുഞ്ഞാലൻ പെരുമണ്ണ, എൻ.കെ. ശെരീഫ പെരുമണ്ണ,ഖദീജ കരീം മാവൂർ, മുനീറത്ത് ടീച്ചർ മാവൂർ.ഫൗമിത ടീച്ചർ പെരിങ്ങളം, എ - റഷീദ ചെറൂപ്പ, ടി.കെ. റംല കുറ്റിക്കാട്ടൂർ , സി.കെ.സാജിദ ഒളവണ്ണ, സാഹിദ ഒളവണ്ണ, ചർച്ചയിൽ പങ്കെട്ത്ത്‌സംസാരിച്ചു. ജുമൈല ആനക്കുഴിക്കര നന്ദിരേഖപ്പെടുത്തി.
