പതിനഞ്ച് വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ പൊളിച്ചുനീക്കണമെന്ന കേന്ദ്രനയം പിൻവലിക്കുക:
മോട്ടോർ വ്യവസായ സംരക്ഷണ സമിതി കൂട്ടധർണ്ണ സംഘടിപ്പിച്ചു.
കേന്ദ്ര സർക്കാരിൻ്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ മോട്ടോർ വ്യവസായ സംരക്ഷണ സമിതി കൂട്ടധർണ്ണ സംഘടിപ്പിച്ചു.
പതിനഞ്ച് വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ പൊളിച്ചുനീക്കണമെന്ന കേന്ദ്രനയം പിൻവലിക്കുക, പൊളിക്കുന്ന വാഹനങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഇന്ധന വിലവർദ്ധനവ് തടയുക, ഇന്ധന വിലവർദ്ധനവിനാനുപാതികമായി ഓട്ടോ-ടാക്സി, ബസ്സ്, ചരക്ക് കടത്ത് ചാർജ്ജുകൾ കാലോചിതമായി പരിഷ്കരിക്കുക, എന്നീ ആവശ്യങ്ങളുയർത്തി മോട്ടോർ തൊഴിലാളികളും തൊഴിലുടമകളും ജില്ലയിൽ പതിമൂന്ന് കേന്ദ്രങ്ങളിൽ കൂട്ടധർണ്ണ നടത്തി. ജില്ലാ കേന്ദ്രത്തിൽ GST ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച കൂട്ടധർണ്ണ CITU ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു.ബസ്സ് ഓപ്പററ്റേഴ്‌സ് ജില്ലാ പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.ഹംസ, കെ.ഷാജി INTUC ,പി.കെ.നാസർ - AITUC, യു എ ഗഫൂർ STU സുബലാൽപാടക്കൽ - HMS, - ,ബിജു ആൻ്റണി- JLU ,ബഷീർ പാണ്ടികശാല - NLU .എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എ.ജയരാജൻ നന്ദി പറഞ്ഞു.ഫറോക്ക്, കുന്ദമംഗലം, കക്കോടി, താമരശ്ശേരി, മുക്കം, പേരാമ്പ്ര, ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം റോഡ്, നാദാപുരം, വടകര, കൊയിലാണ്ടി എന്നീ കേന്ദ്രങ്ങളിലും ധർണ്ണ നടന്നു നൂറ് കണക്കിന് തൊഴിലാളികളും, തൊഴിലുടമകളും ധർണ്ണയിൽ പങ്കാളികളായി
