Peruvayal News

Peruvayal News

കുന്ദമംഗലം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മാസ്ക് ചലഞ്ചിന് തുടക്കമായി

കുന്ദമംഗലം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മാസ്ക് ചലഞ്ചിന് തുടക്കമായി


കുന്ദമംഗലം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മാസ്ക് ചലഞ്ചിന് തുടക്കമായി

കുന്ദമംഗലം.
 കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'സേവന യുവതക്ക് ജാഗ്രതയുടെ കൈത്താങ്ങ് ' മാസ്ക് ചലഞ്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീർ എം എൽ എ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി മൊയ്തീൻകോയക്ക് നൽകി ഉദ്ഘാടനം ചെയ്തു. വൈറ്റ് ഗാർഡ്, പി എം ഹനീഫ് അക്കാദമി പി എസ് സി കോച്ചിംഗ് സെൻ്റർ, റിസർച്ച് ഫോർ ഗ്രീൻ ഇന്നൊവേഷൻ (RGI) എന്നിവക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാണ് മാസ്ക് ചലഞ്ച് സംഘടിപ്പിക്കുന്നത്. സപ്തംബർ 17ന് തുടങ്ങി 24 ന് അവസാനിക്കുന്ന ഒരാഴ്ച്ചത്തെ ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ എല്ലാ യൂണിറ്റുകളിലും ഗൃഹ സമ്പർക്ക പരിപാടിയിലൂടെയാണ് ക്യാമ്പയിൻ നടത്തുന്നത്. പഞ്ചായത്ത് - ശാഖ കമ്മറ്റികളുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന മാസ്ക് ചലഞ്ച് നിരീക്ഷിക്കാൻ ഒരോ യൂണിറ്റിലും കോർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പ്രസിഡണ്ട് ഒ എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സി കെ കുഞ്ഞിമരക്കാർ, ഐ സൽമാൻ, എം പി സലിം, കെ പി സൈഫുദ്ധീൻ, യു എ ഗഫൂർ, സിറാജ് ഈസ്റ്റ് മലയമ്മ, എം നസീഫ് തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live