വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ അയൽപക്ക സമിതി രൂപീകരിച്ചു.
വാര്‍ഡ് അയൽപക്ക സമിതി രൂപീകരിച്ചു
പെരുമണ്ണ :
അഞ്ചാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ അയൽപക്ക സമിതി രൂപീകരിച്ചു. സംസ്ഥന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ് തലത്തിലാണ് സമിതിയുടെ രൂപീകരിണം. 50 വീടുകൾക്ക് മൂന്ന് ആളുകളെ ചുമതല പെടുത്തിക്കൊണ്ട് അഞ്ചാം വാർഡിലെ മുഴുവന്‍ വീടുകളെയും ഉൾപ്പെടുത്തിയാണ് അയൽപക്ക സമിതിക്ക് രൂപം നല്‍കിയത്.
പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ കെ ഷമീര്‍, ടി.സൈതുട്ടി, ഭാസ്കരൻ നായർ, സുബ്രമണ്യൻ,
മമ്മദ് കോയ, അശറഫ്,ബബിത, മാലതി, കബീർ, നബീസടിച്ചർ, വത്സല തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട് വീടുകളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ തിരിച്ച് അറിയുക, രോഗികൾക്ക് മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കുക, ആര്‍ ആര്‍ ടി പ്രവര്‍ത്തകരെ സഹായിക്കുക എന്നിവയാണ് അയൽപക്കം സമിതിയുടെ പ്രധാന ലക്ഷ്യം.
