വെൽഫെയർ പാർട്ടി കുന്നമംഗലം നിയോജകമണ്ഡലം ലീഡേഴ്‌സ് മീറ്റ്
കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ രംഗത്തിറങ്ങണം -കൃഷ്ണൻ കുനിയിൽ
കുന്നമംഗലം :
വെൽഫെയർ പാർട്ടി കുന്നമംഗലം നിയോജകമണ്ഡലം ലീഡേഴ്‌സ് മീറ്റ് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം മജീദ് മൂഴിക്കൽ, സി. അബ്ദുറഹ്മാൻ, സമദ് നെല്ലിക്കോഡ്, ബീരാൻ പാലാഴി, മൊയ്‌തീൻ ചാത്തമംഗലം, ഷമീർ മാവൂർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ട്രഷറർ ടി.പി. ഷാഹുൽ ഹമീദ്, ഇ.പി. ഉമർ, എൻ. ദാനിഷ്, സിൻസിലി അഷ്‌റഫ്, തൗഹീദ അൻവർ തുടങ്ങിയവർ നേതൃത്വം നൽകി.
വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി എം.എ. സുമയ്യ സ്വാഗതവും വൈസ് പ്രസിഡന്റ് അൻഷാദ് മനക്കടവ് നന്ദിയും പറഞ്ഞു.
