കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പെരുവൽ അങ്ങാടിയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പെരുവൽ അങ്ങാടിയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിൻ്റെ കർഷക-തൊഴിലാളി ദ്രോഹ നയങ്ങൾ പിൻവലിക്കുക, രാജ്യത്തിൻ്റെ ആസ്തി വിൽപന തടയുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, വൈദ്യുതി മേഘലയുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, എന്നീ മുദ്രാവാക്യങ്ങളുയർത്തിയും, കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സപ്തംമ്പർ 27 ന് സംയുക്ത സമരസമിതി നേതൃത്വത്തിൽ നടത്തുന്നഭാരത ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പെരുവൽ അങ്ങാടിയിൽ സംയുക്ത സമരസമിതി നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.കർഷക സംഘം കുന്ദമംഗലം ഏരിയ സെക്രട്ടറി സ: കെ.കൃഷ്ണൻകുട്ടി ഉൽഘാടനം ചെയ്തു. P.ബിജു (AITUC) അദ്ധ്യക്ഷനായി. ശ്രീനിവാസൻ സ്വാഗതവും, KC അജയൻ നന്ദിയും പറഞ്ഞു. ഷാജു പുനത്തിൽ, വി.ദീപ, ജിഥിൻ.വി, G Tസുബ്രഹ്മണ്യൻ, PK. ബാബു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു
