Peruvayal News

Peruvayal News

ചന്ദ്രിക പ്രചരണ കാമ്പയിൽ മാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ മൗലവി നിർവ്വഹിച്ചു

ചന്ദ്രിക പ്രചരണ കാമ്പയിൽ മാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ മൗലവി നിർവ്വഹിച്ചു


ചന്ദ്രിക പ്രചരണ കാമ്പയിൽ മാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ മൗലവി നിർവ്വഹിച്ചു

മാവൂർ
ചന്ദ്രിക പ്രചരണ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഉമ്മർ മസ്റ്ററെ ദീർഘകാല വരിക്കാരനായി ചേർത്ത് മുസ്ലിം ലീഗ്‌ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.മൂസ മൗലവി നിർവ്വഹിച്ചു.
മാവൂർ പഞ്ചായത്തിൽ ചന്ദ്രിക പ്രചരണ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു.
കാമ്പയിൻ പ്രവർത്തനം സുഗമമായി നടത്തുന്നതിനായി മാവൂർ ,ചെറൂപ്പ, എന്നീ മേഖലകളായി തിരിച്ചു.
മാവൂർ മേഖല കോ-ഓഡിനേറ്ററായി കെ.ആലിഹസ്സനെയും ചെറൂപ്പ മേഖല കോ-ഓഡിനേറ്ററായി ടി.ഉമ്മർ മാസ്റ്ററേയും തെരഞ്ഞെടുത്തു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി ഖാലിദ് കിളിമുണ്ട യോഗം ഉത്ഘാടനം ചെയ്തു.കെ.ആലിഹസ്സൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.ടി.ബഷീർ മുഖ്യ പ്രഭാഷണം നടത്തി.
ജന:സെക്രട്ടറി വി.കെ.റസാഖ് സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്, സെക്രട്ടറി എൻ.പി.അഹമ്മദ്, നി യോജകമണ്ടലം കമ്മിറ്റി അംഗം എ.കെ.മുഹമ്മദലി, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ്‌ ഭാരവാഹികളായ ടി.ടി.എ.ഖാദർ ,തേനുങ്ങൽ അഹമ്മദ് കുട്ടി, എം.പി.അബ്ദുൽ കരീം, കെ.എം.എ നാസർ മാസ്റ്റർ, കെ.ലത്തീഫ് മാസ്റ്റർ, ടി.എ.കബീർ, വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഖദീജ കരിം, വൈസ് പ്രസിഡണ്ട് പാറയിൽ ശറഫുന്നിസ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി 
ഒ.എം.നൗഷാദ്, ഹബീബ് ചെറൂപ്പ, ഷാക്കിർ പാറയിൽ, സുരേഷ് മാവൂർ ,വി.കെ.ഷരീഫ,ടി.കെ.അബ്ദുല്ല കോയ, മുനീർ കുതിരാടം എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live