Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് - ചെരുപ്പ് ബാഗ് ശേഖരണ ക്യാമ്പയിൻ നടത്തി

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് - ചെരുപ്പ് ബാഗ് ശേഖരണ ക്യാമ്പയിൻ നടത്തി


പെരുമണ്ണ ഗ്രാമ പഞ്ചായത്ത് - ചെരുപ്പ് ബാഗ് ശേഖരണ ക്യാമ്പയിൻ നടത്തി

പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ചെരുപ്പ്, ബാഗ്, റെക്സിൻ, തെർമോക്കോൾ തുടങ്ങിയവ ശേഖരിക്കുന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും സഹായത്തോടെയാണ് ശേഖരണം നടക്കുന്നത്. ആദ്യഘട്ടത്തിൽ മുഴുവൻ വാർഡുകളിൽ നിന്നും ശേഖരിച്ച 21.5 ടൺ ചെരുപ്പ്, ബാഗ്, റെക്സിൻ, തെർമോക്കോൾ തുടങ്ങിയവ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷാജി പുത്തലത്ത് ക്യാമ്പയിനിന്റെ ഭാഗമായി ശേഖരിച്ച ലോഡ് കൈമാറ്റം ചെയ്യുന്നതിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രതീഷ്, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുമെമ്പർമാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ 37 അംഗങ്ങളുള്ള ഹരിത കർമ്മ സേനാംഗളാണ് ക്യാമ്പയിനിന്റെ ഭാഗമായി  ശേഖരണം നടത്തുന്നത്. വീടുകളിലെ ശേഖരണത്തിന് ശേഷം കടകളിലും സ്ഥാപനങ്ങളിലും ശേഖരണം നടത്തും.

ക്ലീൻ കേരള കമ്പനിയുടെ കലണ്ടർ അടിസ്ഥാനത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് മാലിന്യ സംസ്കരണ മേഖലയിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് നടത്തി വരുന്നത്. നേരത്തെ എപ്രിൽ-മെയ് മാസങ്ങളിൽ 13 ടൺ കുപ്പി-ചില്ല് മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയിരുന്നു. അതോടൊപ്പം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് തരം തിരിച്ച് 11 ടൺ പ്ലാസ്റ്റിക്ക് വില്പന നടത്തുകയും ചെയ്‌തു.
Don't Miss
© all rights reserved and made with by pkv24live