വ്യാപാരി വ്യവസായി സമിതി പൂവ്വാട്ടുപറമ്പ് യൂനിറ്റ് സമിതി അംഗങ്ങളുടെ SSLC, പ്ലസ് 2 (+2) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.
SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പൂവ്വാട്ടുപറമ്പ് യൂനിറ്റ് സമിതി അംഗങ്ങളുടെ SSLC, പ്ലസ് 2 (+2) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.
അനുമോദന പരിപാടി പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു. സമിതി യൂനിറ്റ് പ്രസിഡണ്ട് ടി.പി. വിജയകുമാർ അദ്ധ്യക്ഷം വഹിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സീമ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി.സമിതി ജില്ല കമ്മറ്റിയംഗം വി.കെ.ജയൻ, സമിതി പെരുവയൽ മേഖല സെക്രട്ടറി മുരളീധരൻ മംഗലോളി, മേഖല കമ്മറ്റി മെമ്പർ ബിന്ദു അനാമിക, ഹമീദ്.കെ, കെ.സി. അജിത് ഇടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ്പാലാട്ട് , സീമ ഹരീഷ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ഉപഹാരം വിതരണം ചെയ്തു.
