സഹജീവികളെ രക്ഷിച്ച സുഫിയാൻ നാടിന് അഭിമാനമായി
സഹജീവികളെ രക്ഷിച്ച സുഫിയാൻ നാടിന് അഭിമാനമായി
സഹജീവികളെ രക്ഷിച്ച സുഫിയാൻ നാടിന് അഭിമാനമായി
തിരുവള്ളൂർ:
കുറ്റ്യാടി പുഴയുടെ ഭാവ മാറ്റങ്ങൾ
കണ്ട് വളർന്ന സുഫിയാൻ
എന്നും കൂട്ടുകാർക്കൊപ്പം വീടിനു മുന്നിലൂടെ ഒഴുകുന്ന മനോഹരമായ കുറ്റ്യാടിപുഴയിൽ നീന്തിക്കുളിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പെരിഞ്ചേരിക്കടവ് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടി പുഴയിൽ കണ്ട കാഴ്ച്ച നടുക്കവും ഭയാനകവുമായിരുന്നു. നീന്തൽ പഠിക്കാനിറങ്ങിയ സഹോദരിമാരിൽ ഒരാൾ വെള്ളത്തിലേക്ക് മുങ്ങിത്താഴുകയും
രക്ഷപ്പെടുത്താനിറങ്ങിയ സഹോദരിയുടെ മുടിയിൽ കേറിപ്പിടിച്ചെങ്കിലും രണ്ടാളും വെള്ളത്തിലേക്ക് മുങ്ങിത്താഴുന്ന
രംഗമായിരുന്നു തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കണ്ടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സുഫിയാന്റെ മുന്നിൽ കണ്ടത്.
ഒന്നുമാലോചിക്കാതെ പുഴയിലേക്ക് എടുത്ത് ചാടുകയും രണ്ട് പേരെയും രക്ഷപ്പെടുത്തി നാടിനുo വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് സുഫിയാൻ. മൂഴിക്കൽ റസാക്, ഫൗസിയ ദമ്പതികളുടെ മകനാണ് സുഫിയാൻ. ധീരകൃത്യം അറിഞ്ഞ നാട്ടുകാരുടെയും, അധ്യാപകരുടെയും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയുo അഭിനന്ദന പ്രവാഹമാണ്സുഫിയാന്
