വി ഫൗണ്ടേഷൻ ഓഫീസ് കോഴിക്കോട് ഡപ്യൂട്ടി കളക്ടർ അനിതകുമാരി
ഉദ്ഘാടനം ചെയ്തു.
വി ഫൗണ്ടേഷൻ ഓഫീസ് കോഴിക്കോട് ഡപ്യൂട്ടി കളക്ടർ അനിതകുമാരി
ഉദ്ഘാടനം ചെയ്തു.
രണ്ട് വർഷത്തോളമായി വെള്ളിപറമ്പ് കേന്ദ്രമായി പാവപ്പെട്ട രോഗികൾക്കും നിർധരർക്കും അത്താണിയായി സേവനമനുഷ്ഠിച്ചുവരുന്ന കൂട്ടായ്മയാണ് വീ ഫൗണ്ടേഷൻ
രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വീഹോപ്പിന്റെയും ഒരാസ്ഥാനമെന്ന നിലക്ക് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് കോഴിക്കോട് ഡപ്യൂട്ടി കളക്ടർ അനിതകുമാരി
നിർവ്വഹിച്ചു..
കളേഴ്‌സ് എന്ന പേരിൽ സൗജന്യ വസ്ത്ര വിതരണ കേന്ദ്രവും ഇതോടൊപ്പം വീ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്..
അഡ്വ.ഷാനിഫ് അധ്യക്ഷനായിരുന്നു.. സോമൻ,സ്മിത (രണ്ട് പേരും കോർപ്പറേഷൻ കൗൺസിലർമാർ), ബിജു ശിവദാസ്, സൈദത്ത്(രണ്ടു പേരും പെരുവയൽഗ്രാമപഞ്ചായത്ത് മെമ്പർമാർ) ,KT ജബ്ബാർ,ഷംസു വെള്ളിപറമ്പ്, നാസർ മാഷ് ആയഞ്ചേരി,KT ബീരാൻകോയ,അനസ്,കോയമോൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സാമൂഹ്യ പ്രവർത്തക ദീപ്തി, ഹനീന പർവീൻ, നേഹ ഫാത്തിമ, Shafeek MM വേദിയിൽ വച്ചു തന്നെ കളേഴ്‌സിലേക്ക് വസ്ത്രങ്ങൾ നൽകി..
തൗഫീഖ് സ്വാഗതവും ഷമീർ നന്ദിയും പറഞ്ഞു.
