ഖൊ ഖൊ: മലപ്പുറവും പാലക്കാടും ചാമ്പ്യൻമാർ
ഖൊ ഖൊ: മലപ്പുറവും പാലക്കാടും ചാമ്പ്യൻമാർ
ഫറോക്ക് :
സംസ്ഥാന സീനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ മലപ്പുറവും വനിത വിഭാഗത്തിൽ പാലക്കാടും ചാമ്പ്യൻമാരായി. ഇരു വിഭാഗത്തിലും തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തിൽ കോഴിക്കോട്, പാലക്കാട് ജില്ലാ ടീമുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. വനിത വിഭാഗത്തിൽ മലപ്പുറവും തൃശ്ശൂരുമാണ് മൂന്നാം സ്ഥാനം പങ്കിട്ടത്.
സമാപന സമ്മേളനം കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഫറോക്ക് നഗരസഭ ഉപാധ്യക്ഷ കെ. റീജ സമ്മാനം നൽകി. ഖൊ ഖൊ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ടി. റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ബൈജുവിനെ ആദരിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. കെ. ലത്തീഫ്, കെ. പി. നിഷാദ്, കടലുണ്ടി പഞ്ചായത്ത് അംഗം വിമ്മി ഏറുകാട്ടിൽ, ഇന്ത്യൻ ഖൊ ഖൊ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ജി. വി. പിള്ള, സംസ്ഥാന സെക്രട്ടറി ജി. രാധാകൃഷ്ണൻ നായർ, സി. പി. ശശീധരൻ, വി. ജലീൽ, പി. സുബ്രഹ്മണ്യൻ, സുധീഷ് ടി, മണിയൻ പി, വേലായുധൻ കെ, റിയാസ് കെ, അജീഷ് കെ, കെ. സി. രവീന്ദ്രനാഥ്, എം. വാസു എന്നിവർ പ്രസംഗിച്ചു.