Peruvayal News

Peruvayal News

കെ എസ് ടി യു സി എച്ച് പ്രതിഭാ ക്വിസ് ഗ്രാന്റ് ഫിനാലെ സമാപിച്ചു

കെ എസ് ടി യു സി എച്ച് പ്രതിഭാ ക്വിസ് ഗ്രാന്റ് ഫിനാലെ സമാപിച്ചു
കെ എസ് ടി യു സി എച്ച് പ്രതിഭാ ക്വിസ് ഗ്രാന്റ് ഫിനാലെ സമാപിച്ചു


കോഴിക്കോട്: 
ഒക്ടോബർ 10 മുതൽ നടന്നു വരുന്ന സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ്; സീസൺ മത്സരങ്ങൾ പൂർത്തിയായി. എൽ പി, യുപി, ഹൈസ്കൂൾ,  ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി എഴുപതിനായിരത്തോളം പ്രതിഭകൾ പങ്കെടുത്ത മത്സരം വിജ്ഞാന കൈരളിയുടെ അറിവുത്സവമായി മാറി. പ്രാഥമിക മത്സരം ഒക്ടോബർ  10 ന് സബ് ജില്ലാതലം ഒക്ടോബർ 17 നും ജില്ലാതലം ഒക്ടോബർ 24നും പൂർത്തിയാക്കിയ ശേഷമാണ് സംസ്ഥാന മത്സരം സംഘടിപ്പിച്ചത്. സംസ്ഥാന തല ഗ്രാൻറ് ഫിനാലെ ഡോ: അദീല അബ്ദുള്ള ഐ എ എസ് ഉദ്ഘാടനം ചെയ്തു. പ്രതിഭാ ക്വിസ് കൺവീനർ ടി പി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.ഡോ. ഫസൽ ഗഫൂർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ സമാപന പ്രസംഗം നടത്തി.സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി,

ഓർഗനൈസിംഗ് സെക്രട്ടറി പി കെ അസീസ്, അസോസിയേറ്റ് സെക്രട്ടറി കെ എം അബ്ദുള്ള, പ്രതിഭാ ക്വിസ് കൊ ഓഡിനേറ്റർ ഫൈസൽ പടനിലം, കൺവീനർ കെ അബ്ദുൽ ലത്തീഫ്, തസ്ലീം ടി പി,എ സി അത്താവുള്ള,പി കെ എം ശഹീദ്, കല്ലൂർ മുഹമ്മദലി, എം എം ജിജുമോൻ, റഹീം കുണ്ടൂർ, നിഷാദ് പൊൻകുന്നം, സി ഇ റഹീന, കെ വി .ടി മുസ്തഫ,ഫൈസൽ മൂഴിക്കൽ,കെ എം എ നാസർ, മജീദ് കാടേങ്ങൽ, എൻ പി മുഹമ്മദലി, കിളിയമ്മൽ കുഞ്ഞബ്ദുള്ള പ്രസംഗിച്ചു.

സിദ്ധീഖ് പാറക്കോട്, ഹാരിസ് കോലോതൊടി, തേക്കിൽ സുഹൈൽ, ടി ജമാലുദ്ദീൻ, എൻ കെ അബ്ദുൽ സലീം, ജുനൈദ് കെ, പി സി സഫ്വാൻ, സി അബദുൽ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഭാ ക്വിസിന് നേതൃത്വം നൽകിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടുകൂടിയാണ് പ്രതിഭാ ക്വിസ്.
Don't Miss
© all rights reserved and made with by pkv24live