നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പെരുമണ്ണ അറത്തിൽ പറമ്പ എ.എം.എൽ.പി.സ്കൂൾ അവസാനഘട്ട ശുചീകരണ പ്രവർത്തനം
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പെരുമണ്ണ അറത്തിൽ പറമ്പ എ.എം.എൽ.പി.സ്കൂൾ അവസാനഘട്ട ശുചീകരണ പ്രവർത്തനം നൻമ റസിഡൻ്റ്സ് അസോസിയേഷൻ കോട്ടായിത്താഴം ഏറ്റെടുത്ത് നടത്തി.
ശുചീകരണ പ്രവർത്തനത്തിൽ അസോസിയേഷൻ പ്രസിഡൻറ് ശശി തെക്കുമ്പാട്ട്, സെക്രട്ടറി ശാന്തകുമാർ പി. എന്നിവരുടെ നേതൃത്വത്തിൽ നൻമ എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ് നാദം, മുഹമ്മദ് അനീസ് കെ.ടി., സുൽഫീക്കർ അലി.പി.വി., ഹനീസ്.കെ.പി.പ്രദീപൻ പി.എം. എന്നിവർ സജീവ പ്രവർത്തനത്തിലേർപ്പെട്ടു 'സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് വി.ടി.മനോജ്, വാർഡ് മെമ്പർ കെ.കെ.ഷമീർ', ഹെഡ്മിസ്ട്രസ് പി.പി.ഷീജ '', സ്റ്റാഫ് സെക്രട്ടറി.എ.പി.അബ്ന, പ്രമോദ് സി., ഐ.സൽമാൻ എന്നിവർ സന്നിഹിതരായിരുന്നു.