വാഹിദ് സാലിക്ക് സ്വീകരണവും കുട്ടികൾക്കുള്ള ബോൾ വിതരണവും അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
വാഹിദ് സാലിക്ക് സ്വീകരണവും കുട്ടികൾക്കുള്ള ബോൾ വിതരണവും അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
മാവൂർ:
.ജവഹർ ഡേ ബോർഡിംഗ് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോഴിക്കോട് ജില്ലാ ടീം കോച്ച് വാഹിദ് സാലിക്ക് സ്വീകരണവും ജവഹർ ഡേ ബോർഡിംഗ് സ്കൂളിൽ നിന്നും ചേലേമ്പ്ര സ്പോർട്സ് സ്കൂളിലേക്ക് സെലക്ഷൻ ലഭിച്ച നാസിഫ് കെ.ടി, ആദിൽ എന്നിവരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.മാവൂർ പാറമ്മൽ ക്രസൻറ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് വാഹിദ് സാലിക്കുള്ള ഉപഹാരം നൽകി.കഴിഞ്ഞ അൻപതു വർഷമായി തുടർച്ചയായി ജവഹർ മാവൂരിൻ്റെ പ്രസിഡണ്ട് പദം അലങ്കരിച്ച കെ.ടി. അഹമ്മദ് കുട്ടിയെ ചടങ്ങിൽ ആദരിച്ചു. മാവൂർ ഏരിയാ ആർട്സ് ആൻ്റ് സ്പോർട്സ് വെൽഫർ ട്രസ്റ്റ് കുട്ടികൾക്കായി നൽകിയ ബോളുകൾ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ധർമ്മജൻ വിതരണം ചെയ്തു .ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ എം.പി കരീം, കെ.ഉണ്ണികൃഷ്ണൻ, ക്ലബ്ബ് സെക്രട്ടറി ഷമീം പക്സാൻ.ഓനാക്കിൽ ആലി,കെ.സി.രവീന്ദ്രൻ, പി.സാദത്ത്, കെ ടി അഫ്സൽ എന്നിവർ പ്രസംഗിച്ചു.കെ.ടി ഷമീർ ബാബു സ്വാഗതവും പി.എം ഹമീദ് നന്ദിയും പറഞ്ഞു.