ചീക്കോട് ഗ്രാമ പഞ്ചായത്ത്
സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു
ചീക്കോട് ഗ്രാമ പഞ്ചായത്ത്
സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു
ചീക്കോട് :
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. സഈദ് അധ്യക്ഷത വഹിച്ചു. കിഴിശ്ശേരി എ.ഇ.ഒ ശശിധരൻ, പഞ്ചായത്ത് മെമ്പർമാരായ മുബഷിർ ഓമാനൂർ, എച്ച്. എം ഫോറം സെക്രട്ടറി അഷ്‌റഫ്. യു.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഹെഡ്ക്ലാർക്ക് നൗഷാദ്. എ സ്വാഗതവും, നിർവഹണ ഉദ്യോഗസ്ഥ ഇന്ദിര ടീച്ചർ നന്ദിയും പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്‌തീൻകുട്ടി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു സ്കൂളിൽ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു.
കിറ്റിൽ തെർമൽസ്കാനർ, മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, ഗ്ലൗസ്, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ ഉൾപെട്ടിട്ടുണ്ട്.
പഞ്ചായത്ത് മെമ്പർമാരായ മൈമൂന.ടി, അസീസ്. കെ. കെ, അബ്ദുറഹ്മാൻ പി, സുലൈമാൻ. കെ, അബ്ദുൽ കരീം. കെ.സി, സഫിയ സിദ്ധീക്ക്, ഫജീന സിദ്ധീക്ക്, ഫാത്തിമ. കെ, വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.