മടവൂർ
ന്യൂ & ഓൾഡ് കലാവേദി കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു,
മടവൂർ
ന്യൂ & ഓൾഡ് കലാവേദി കുടുംബസംഗമം മുട്ടാഞ്ചേരി ഹൈടെക് ഓഡിറ്റോറിയത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു,
സാംസ്കാരിക കേരളത്തിന്റെ നട്ടെല്ലും സമൂഹത്തിലെ മുഴുവൻ ആളുകളെയും ചേർത്ത് പിടിക്കുന്നതുംഏവരും ഒരുമയോടെ ഒത്ത് ചേരുകയും ചെയ്യുന്ന വേദികളാണ് കലാ സംഗമങ്ങൾ എന്ന് അദ്ധേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു,
കുടുബസംഗമ ചെയർമാൻ കെ ടി അബ്ദുൽ അസീസ് അധ്യക്ഷം വഹിച്ചു
വാർഡ് മെബർ ശ്രീ പി കെ ഇ ചന്ദ്രൻ അനുമോദന പ്രസംഗം നടത്തി , പ്രമുഖമാപ്പിളപ്പാട് രചയിതാവ് ബദറുദ്ദീൻ പാറന്നൂർ ,കെ പി മുഹമ്മദൻസ് ,ടി കെ അബൂബക്കർ മാസ്റ്റർ ,എ പി യൂസഫ് അലി ,എ ആർ റസാഖ് മുട്ടാഞ്ചേരി,ബഷീർ മുട്ടാഞ്ചേരി ,സി കെ എളേറ്റിൽ ,ഷമീർ മുട്ടാഞ്ചേരി ,സാലിഹ് കെ പി ,എന്നിവർ ആശംസാ പ്രസംഗം നടത്തി
സംഗമം ജനറൽ കൺവീനർ സലീം പുല്ലാളൂർ സ്വാഗതവും കോഡിനേറ്റർ സക്കീർ മുട്ടാഞ്ചേരി നന്ദിയും പറഞ്ഞു,