ഫിലിം അവാർഡ് നേടിയ റഷീദ് അഹമ്മദിനെ ആദരിച്ചു.
ഫിലിം അവാർഡ് നേടിയ റഷീദ് അഹമ്മദിനെ ആദരിച്ചു.
പെരുവയൽ :2020 ലെ ഏറ്റവും നല്ല മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയ പെരുവയൽ സ്വദേശി റഷീദ് അഹമ്മദിനെ കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി ആദരിച്ചു.
സംഘം പ്രസിഡണ്ട് എം.സി സൈനുദ്ദീൻ ഉപഹാരം നൽകി .
നേപ്പാളിലെ തല്ലേരിയിൽ നിന്നും നടന്ന് 350 കിലോമീറ്റർ നടന്ന് എവറസ്റ്റ് ബെയ്സ് കാമ്പിലെത്തിയ എൻ.വി മുഹമ്മദ് അസ്ലമിന് സംഘം സെക്രട്ടറി എം.ഷാനിയും
ജില്ലാ അമ്പയ്ത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം .നവനീതിന് സംഘം വൈസ് പ്രസിഡണ്ട് മുഹമ്മദ് കോയ കായലവും ഉപഹാരം സമർപ്പിച്ചു.
കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.സി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
എം. ഷാനി ,
മുഹമ്മദ് കോയ കായലം ,എൻ.വി കോയ ,
എം എം അബ്ദുല്ലക്കോയ ,സി.കെ ഫസീല ,കെ ബാലകൃഷ്ണൻ ,സൽമ ടി.എം, ഹാരിസ് വി ,വസന്ത ,മുജീബ് ,ഷമീർ പെരിങ്ങൊളം, സന്ധ്യ പനോളി
സംസാരിച്ചു.