കുറ്റ്യാടിയിൽ മേഖല ടൂറിസം ഓഫീസ് ആരംഭിക്കണം എം.ഡി.എഫ്
കുറ്റ്യാടിയിൽ മേഖല ടൂറിസം ഓഫീസ് ആരംഭിക്കണം എം.ഡി.എഫ്
കുറ്റ്യാടി :-
ടൂറിസത്തിന് ഏറെ സാധ്യതകളുള്ള ഹരിതാഭമായ ഭൂമിയാണ് കുറ്റ്യാടി മേഖല.പെരുവണ്ണാമുഴി ഡാം, ജാനകിക്കാട്, അന്താരാഷ്ട്ര കയാക്കിങ് മത്സരം നടക്കുന്ന മീൻതുള്ളിപാറ, ചുരം വ്യൂ പോയിൻറ്,കുറ്റ്യാടി പാലം ടു പാലം റിവർ ടൂറിസം, വട്ടിപ്പന, ചാപ്പൻതോട്ടം വാട്ടർഫോൾ, ഉറുതൂക്കിമല, നാദാപുരം മുടി, പത്തേക്കറ, ചുണ്ടേൽ - കൈതേരിമുക്ക്, വേളം - ആയഞ്ചേരി കോൾനിലങ്ങൾ, കുതിര സവാരി പരിശീലനകേന്ദ്രം ഉൾപ്പെടെ ഒട്ടേറെ ടൂറിസം പ്രദേശങ്ങൾ കുറ്റ്യാടിയുടെ ചുറ്റുവട്ടത്തായ് ഉണ്ട്. ഇവയെല്ലാം കോർത്തിണക്കി കുറ്റ്യാടിയെ ടൂറിസം ഡെസ്റ്റിനേഷനായി ഉയർത്തിക്കൊണ്ടുവരണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം ആവശ്യപ്പെട്ടു. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഭരണപരമായ സൗകര്യത്തിനുമായി കുറ്റ്യാടിയിൽ ടൂറിസം ഡെവലപ്മെൻറ് കോർപറേഷന്റെ മേഖലാ ഓഫീസ് ആരംഭിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത് സംബന്ധമായ നിവേദനം ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ഭാരവാഹികളായ ജമാൽ പാറക്കൽ,കെ. ഹരീന്ദ്രൻ, സന്ധ്യ കരണ്ടോട്,വി.നാണു എന്നിവർ ചേർന്ന് നൽകി.ഇത് സംബന്ധമായ നിവേദനം സ്ഥലം എം.എൽ.എ.കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ,പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, എന്നിവർക്കും നൽകിയിരുന്നു. എൻ.പി.സക്കീർ, ഒ.വി. ലത്തീഫ്,എം. ഷഫീക് മാസ്റ്റർ,വി.പി.സന്തോഷ് കുമാർ,മേനിക്കണ്ടി അബ്ദുല്ല മാസ്റ്റർ, ഉബൈദ് വാഴയിൽ, കെ.ദിനേശൻ, പി.എം. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
