അഗ്നിശമന നിലയങ്ങളിലെ ജീവനക്കാരെ ആദരിക്കലും അഗ്നി രക്ഷ ഉപകരണ വിതരണ ചടങ്ങും
അഗ്നിശമന നിലയങ്ങളിലെ ജീവനക്കാരെ ആദരിക്കലും അഗ്നി രക്ഷ ഉപകരണ വിതരണ ചടങ്ങും
സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, കേരള ഫയർ സർവീസ് അസോസിയേഷൻ, ടർട്ടിൽ ഹെൽമെറ്റ് കമ്പനി (ദില്ലി )
സഹകരണത്തോടെ കഴിഞ്ഞദിവസം മിഠായിത്തെരുവ് എംപി റോഡിലെ തീപിടുത്തത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് അഗ്നിശമന നിലയങ്ങളിലെ ജീവനക്കാരെ ആദരിക്കലും അഗ്നി രക്ഷ ഉപകരണ വിതരണ ചടങ്ങും മീഞ്ചന്ത അഗ്‌നി രക്ഷാ നിലയ പരിസരത്ത് M LA തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
RFO ടി. രജീഷ്, DFO. മൂസ വടക്കേതിൽ, ഷെവ. സി. ഇ. ചാക്കുണ്ണി, KFSA പ്രസിഡന്റ് എ. ഷജിൽ കുമാർ, ഹെൽമെറ്റ് കമ്പനി എം ഡി എം ഐ അഷറഫ് എന്നിവർ സമീപം.
ചടങ്ങിൽ, STO റോബി വർഗ്ഗീസ് ആദ്ധ്യക്ഷ്യം വഹിച്ചു. സജിത്. എസ്.ബി സ്വാഗതവും എം.മുഹമ്മദ് സാനിജ് നന്ദിയും രേഖപ്പെടുത്തി.
