ഗാന്ധി ജന്തി ദിനത്തിൽ മാവൂരിൽ യൂത്ത് ലീഗ് സമരയാത്ര നടത്തി
കേന്ദ്ര സർക്കാർ വെട്ടിമാറ്റിയ മലബാർ സമര പോരാളികളുടെ പേര് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാവൂർ പഞ്ചായത്ത് മുസ്ലീംയൂത്ത് ലീഗ് സമരയാത്ര സംഘടിപ്പിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ ജില്ല യൂത്ത് ലീഗിന്റെ നിർദേശാനുസരണമാണ് സമരയാത്ര നടന്നത്.
മാവൂർ പഞ്ചായത്ത് സമര യാത്ര പാറമ്മലിൽ നിന്ന് ആരംഭിച്ച് മാവൂർ ടൗണിൽ സമാപിച്ചു.
ജില്ല യൂത്ത് ലീഗ് സെക്രട്ടറി ഒ എം നൗഷാദ് മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ എം മുർത്താസിന് പതാക കൈമാറി
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് മങ്ങാട്ട് അബ്ദുറസാഖ്, എം പി അബ്ദുൽ കരീം പ്രസംഗിച്ചു.
മാവൂർ ടൗണിൽ നടന്ന സമാപന സംഗമം യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു.
കെ എം മുർതാസ് അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹബീബ് ചെറൂപ്പസ്വാഗത പ്രഭാഷണം നടത്തി
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എൻ പി അഹമ്മദ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി വി കെ റസാഖ്, മുനീർ മാവൂർ, അസ്‌ലം ബാവ, അബൂബക്കർ സിദ്ധീഖ് [വാവുട്ടൻ], മുനീർ ഊർക്കടവ്, ഫസൽ മുഴപ്പാലം, ജലീൽ ചെറൂപ്പ, റിയാസ് ഊർക്കടവ്, ബാസിത് ആയംകുളം, ഷാഫി പി വി തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ സി ടി ശരീഫ് നന്ദിയും പറഞ്ഞു
