Peruvayal News

Peruvayal News

അച്ചംകുളം റസിഡന്റ്‌സ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ SSLC, +2 ഉന്നത വിജയം നേടിയവരെ ആദരിച്ചു

അച്ചംകുളം റസിഡന്റ്‌സ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ SSLC, +2 ഉന്നത വിജയം നേടിയവരെ ആദരിച്ചു

അച്ചംകുളം റസിഡന്റ്‌സ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ SSLC, +2 ഉന്നത വിജയം നേടിയവരെ ആദരിച്ചു

ഫാറൂഖ് കോളേജ് : 
അച്ചംകുളം റസിഡന്റ്‌സ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ റസിഡന്റ്‌സ് പരിധിയിൽ നിന്നും പത്താം ക്ലാസ് , പ്ലസ് റ്റു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും  , ലഡാക്കിൽ നിന്നും കന്യാകുമാരി വരെ നാൽപ്പത്തി ഒൻപതു മണിക്കൂർ മുപ്പത്തി നാലു മിനിറ്റു കൊണ്ട് കാറോടിച്ച് ലിംക ബുക്കോഫ്  ഗിന്നസ്  വേൾഡ് റെക്കോഡിൽ ഇടം നേടിയ ബിബിൻ കൃഷ്ണൻ  , അൻപത്തി രണ്ടാമത്തെ വയസ്സിൽ പ്ലസ്‌ടു തുല്യതാ പരീക്ഷ പാസായ മുൻ കൗൺസിലർ സുലോചന എന്നിവരെ ആദരിച്ചു .
ചടങ്ങിൽ അച്ചംകുളം റസി.അസോസിയേഷൻ പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.
രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ബുഷ്‌റ റഫീക് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ ബീനപ്രഭ , എം.കെ ഗീത , അബ്ദുൽ ഹമീദ് , വിജു .വി എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live