വെള്ളിപറമ്പ്
പുതിയോട്ടിൽ പ്രഹ്ളാദക്കുറുപ്പ് (76) നിര്യാതനായി.
വെള്ളിപറമ്പ്
പുതിയോട്ടിൽ പ്രഹ്ളാദക്കുറുപ്പ് (76) നിര്യാതനായി.
പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വെള്ളിപറമ്പ് അഭിലാഷ് ഹൗസിൽ പുതിയോട്ടിൽ പ്രഹ്ളാദക്കുറുപ്പ് (76) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ടും പെരുമണ്ണ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും വിമുക്ത ഭടനുമാണ്.
ഭാര്യ: സൗമിനി. മക്കൾ : സതീഷ് കുമാർ (ദുബൈ), സുഭാഷ് ബാബു (ഗ്രാമീൺ ഓയിൽ ആന്റ് സ്പൈസസ് വെള്ളി പറമ്പ്) , സുജേഷ് ചന്ദ്ര ( കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ സർവ്വെയർ).മരുമക്കൾ : സൗമ്യ പുത്തൂർ മഠo, ജിഷ മൂഴിക്കൽ , സൂര്യശ്രീ പുല്ലാളൂർ .
സംസ്ക്കാരം നാളെ ( ഞായർ ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . സഞ്ചയനം ബുധനാഴ്ച.
ദീർഘകാലം സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന പ്രഹ്ളാദക്കുറുപ്പിന്റെ നിര്യാണത്തിൽ നാളെ 11 മണിക്ക് വെള്ളിപറമ്പിൽ സർവ്വകക്ഷി അനുശോചന യോഗം നടക്കും.
